പോസ്റ്റുകള്‍

കയ്ക്കും മധുരം

  ചെറുകഥ കയ്ക്കും മധുരം കായലിന്റെ തീരത്ത് കാറ്റുകൊള്ളാൻ വരുന്നവർക്കു വേണ്ടി ഉണ്ടാക്കിയിട്ടിട്ടുള്ള പഴയ സിമന്റ് ബെഞ്ചിൽ നാരായൺ ത്രിപാഠി വന്നിരുന്നു. സന്ധ്യ മയങ്ങാറായിട്ടും ബെഞ്ചിൽ ചെറുതായ , എന്നാൽ സുഖമുള്ള ചൂടുണ്ട്. ദൂരെ കായലിലേക്ക് നോക്കി. മറുകര കാണാൻ പറ്റാത്തപോലെ ആകാശം നീലയും ചുവപ്പും കലർന്ന നിറമുള്ള ഒരു പരവതാനി കായലിലേക്ക് ഇറക്കിയിരിക്കുകയാണു. പരവതാനിക്കപ്പുറം , വിട്ടുപിരിയാൻ തയ്യാറായി നില്ക്കുന്ന പകലിന്റെ ചുവന്ന കണ്ണീർ എല്ലായിടത്തും പരന്നുകൊണ്ടിരിക്കുന്നു. കൃത്രിമക്കാലുകൾ രണ്ടും ഊരിയെടുത്ത് ബെഞ്ചിന്മേൽ വച്ചിട്ട് രണ്ട് കാൽമുട്ടുകളിലും തടവി. കുറേയധികം ദൂരം നടന്നുവന്നതിന്റെ ക്ഷീണം ഉണ്ടായിരുന്നു. അയാൾ ചുറ്റിനും നോക്കി. മിക്ക ബെഞ്ചുകളിലും ഒന്നും രണ്ടും വീതം ആളുകൾ ഇരിക്കുന്നുണ്ട്. കൂട്ടത്തിൽ ചില യുവമിഥുനങ്ങളും ഉണ്ട്. കുറച്ച് ചെറിയ കുട്ടികൾ കമ്പിവേലിയിൽ പിടിച്ചുനിന്ന് ചെങ്കിരണങ്ങളെ ആവാഹിച്ചുകൊണ്ടിരിക്കുന്ന ലോലവും ശാന്തവുമായ തിരകളുടെ ഭംഗി ആസ്വദിക്കുന്നു.  ഇപ്പോൾ കായൽജലത്തിലേക്ക് മുങ്ങാംകുഴിയിടാൻ ക്രമേണ താഴ്ന്നുകൊണ്ടിരിക്കുന്ന സൂര്യൻ തന്റെ ചുവപ്പുനിറം മുഴുവനും കലക്കി നനുത്ത...

മധുവിന്റെ മരണം, സ്വാഭാവികമോ, അതോ ....

ചെറുകഥ മധുവിന്റെ മരണം, സ്വാഭാവികമോ, അതോ .... 1.വർത്തമാനം അന്ന് കാലത്ത് ആദിത്യമംഗലം ഗ്രാമവാസികൾ ഉണർന്നത് ഒരു മരണവാർത്ത കേട്ടാണ്. മരണമായിരുന്നെങ്കിലും ഒരാൾക്കുപോലും ഞെട്ടലുണ്ടാക്കാത്ത ഒരു വാർത്തയായിരുന്നു എന്നത് വിശേഷിച്ച് പറയേണ്ടിയിരിക്കുന്നു. അതിനു പ്രധാന കാരണം മരിച്ചത് മാതുപിള്ളയുടെ മകൻ മധു ആയതുകൊണ്ടായിരുന്നു. കൂടാതെ മരിച്ച ആൾക്കുവേണ്ടി ദു:ഖിക്കാൻ എവിടെയും ഒരാളുണ്ടായിരുന്നില്ല. രാവിലെ വീടുകളിൽ  പത്രം ഇടുന്ന ഭാസ്ക്കരനാണ് ആ കാഴ്ച്ച കണ്ടത്. റോഡരികിലെ  വീടായിരുന്നതിനാൽ സൈക്കിളിൽ പോകുന്ന ആർക്കും കാണാവുന്ന ഒരു കാഴ്ച്ച. അത് ഭാസ്ക്കരനും കണ്ടു. പത്രവാർത്തകൾ പോലെ തന്നെ നിമിഷങ്ങൾക്കുള്ളിൽ ആ  വാർത്ത ഗ്രാമത്തിൽ മുഴുവനും പരന്നു.  ആ പഴയ വീടിന്റെ വരാന്തയിൽ മധു മരിച്ചു കിടക്കുന്നു. വാർത്ത കേട്ട ചിലരൊക്കെ ഓടിവന്നു. മരിച്ച ആളോടുള്ള സ്നേഹം കൊണ്ടോ അയാൾ മരിച്ചതിലുള്ള ദു:ഖം കൊണ്ടോ അല്ല. വിശേഷിച്ച് ഒരു തൊഴിലും ചെയ്യാനില്ലാതെ നടക്കുന്ന കുറേ ആളുകൾക്ക് വീമ്പുപറയാന്നുള്ള ഒരു അവസരം. ഞാനാണ് ആദ്യം കണ്ടതെന്ന് വരുന്നവരോടെല്ലാം പറഞ്ഞ് സ്വയം സന്തോഷിച്ച് തൃപ്തി അടയാനുള്ള ഒരവസരം. അത്ര  മാത്ര...

സമ്മാനപ്പെട്ടി

  മിനിക്കഥ സമ്മാനപ്പെട്ടി മുരളീധരൻ എ പരിക്ഷീണനായി സുകുമാരക്കാരണവർ ഒരു കാൽ ഉമ്മറപ്പടിയിൽ വച്ച് ഉറക്കെ വിളിച്ചു , “ എടീ ജാനകിയേ , ഒരു ഗ്ളാസ് വെള്ളം കൊണ്ടുവായോ” അന്നും പതിവുപോലെ ജോലി തെണ്ടി നടക്കുകയായിരുന്നു. ഒന്നും തരപ്പെടാത്തതിന്റെ ശുണ്ഠിയിൽ കാലുകൾ വലിച്ചുവച്ച് , കുടയും പിടിച്ച് ആവുന്നത്ര വേഗം വീടെത്താനുള്ള തത്രപ്പാടിലായിരുന്നു. അപ്പോഴാണു പിന്നിൽ നിന്ന് “കാർന്നോരേ” എന്നുള്ള വിളി. കേട്ടപ്പോഴേ ആളെ മനസ്സിലായി. സാധാരണ അയാൾ അങ്ങനെ വിളിച്ചാൽ ഒരു നിർവ്വികാരമായ ചിരി മാത്രമായിരുന്നു മറുപടി. മനസ്സിലെ ശുണ്ഠി കാരണമായിരിക്കും , തിരിഞ്ഞു നിന്ന് പറഞ്ഞു , “ എടോ , താൻ എന്നെ അങ്ങനെ വിളിക്കരുത്. എന്റെ പേരു കാർന്നോർ എന്നല്ല. കാരണവർ എന്നാ. അങ്ങനെ വിളിക്കാൻ കഴിയില്ലെങ്കിൽ താൻ എന്നെ സുകുമാരൻ എന്നോ സുകു എന്നോ വിളിച്ചോ. ഇനി മേലിൽ കാർന്നോർ എന്ന് വിളിക്കരുത്”. പിന്നിൽ നടന്നിരുന്നെ സമപ്രായക്കാരനായ ചാക്കോയുടെ മുഖത്ത് വിരിഞ്ഞ ആശ്ചര്യം കാണാൻ നില്ക്കാതെ വീണ്ടും നടന്നു. ജാനകി കൊണ്ടുവന്ന വെള്ളം ആർത്തിയോടെ കുടിച്ച് ഗ്ളാസ് തിരികെക്കൊടുക്കുമ്പോൾ അവളുടെ മുഖത്തെ ചോദ്യഭാവത്തിന്റെ അർത്ഥം അയാൾക്ക് കൃത്യമായി ബോദ്ധ്...

വൈരുദ്ധ്യങ്ങൾ

  ചെറുകഥ വൈരുദ്ധ്യങ്ങൾ എ. മുരളീധരൻ സിസിലിയും സൂസനും അടുത്ത സുഹൃത്തുക്കളാണു. വർഷങ്ങളായുള്ള കൂട്ട്. വിവാഹത്തിനു ശേഷവും താമസം അടുത്തടുത്ത വീടുകളിൽ. നഗരത്തിന്റെ തിരക്കുകളില്ലാത്ത ഒരു വില്ല കോമ്പ്ളക്സിൽ. ഇരുവരും ഏതാണ്ട് ഒരേ സമയത്തുതന്നെയായിരുന്നു വീടുകൾ വാങ്ങിയതും താമസത്തിനെത്തിയതും.  മതിലിനപ്പുറത്തും ഇപ്പുറത്തും നിന്ന് മിക്കവാറും എല്ലാ ദിവസവും വിശേഷങ്ങൾ പങ്കുവയ്ക്കും. സിസിലിയുടെ ഭർത്താവ് തോമസ് വാട്ടർ അതോറിട്ടിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ. സൂസന്റെ ഭർത്താവ് ജോസഫ് മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റിൽ സൂപ്രണ്ട്. സിസിലിയുടെ വീട്ടിൽ പലപ്പോഴും ഒച്ചയും ബഹളവും കേട്ടിരുന്നെങ്കിലും ചെറിയ ചെറിയ വഴക്കുകൾ ആണെന്നേ സൂസൻ കരുതിയിരുന്നുള്ളൂ. സിസിലി അതേപ്പറ്റി ഇതേവരെ ഒന്നും പറഞ്ഞിട്ടുമില്ല. സൂസൻ ഒരു ദിവസം ഉച്ച തിരിഞ്ഞ് സിസിലിയുടെ വീട്ടിലെത്തി. നേരിട്ട് കണ്ടിട്ടും സംസാരിച്ചിട്ടും ഒരാഴ്ചയിലധികം ആയിരിക്കുന്നു. കൂടാതെ കഴിഞ്ഞ ദിവസം തോമസിന്റെ ഉറക്കെയുള്ള സംസാരവും കേട്ടിരുന്നു. എന്തായാലും വിവരങ്ങളൊക്കെ അറിയാമെന്ന് കരുതി. സിസിലിയെ കണ്ടതും സൂസനു ഒരു നടുക്കമുണ്ടാവാൻ കാരണമുണ്ടായിരുന്നു. അവളുടെ കവിളിൽ അധികം...

ഒരു പുലർകാലസ്വപ്നം

  ചെറുകഥ ഒരു പുലർകാലസ്വപ്നം എ. മുരളീധരൻ ചിലങ്കകളുടെ ‘ഝിലം’ , ‘ ഝിലം’ ശബ്ദം കേട്ട് നാരായണൻ നായർ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. ഉണർന്നപ്പോൾ താൻ കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിന്റെ അതിഭീകരത അയാളുടെ മനസ്സിനേയും ശരീരത്തേയും ഒരുപോല്വെ തളർത്തി. ഉഗ്രരൂപിണിയായ ഭദ്രകാളി ശൂലമേന്തി രക്തം പുരണ്ട നാവുനീട്ടി നൃത്തം ചെയ്യുന്ന   രൂപം. പിന്നിൽ അഗ്നി. മുന്നിൽ തീജ്വാലകൾ. ഭയന്നു വിറച്ച് താൻ ഒരു മലമുകളിൽ നില്ക്കുന്നു. താഴേക്ക് നോക്കിയാൽ കടും നീലനിറത്തിൽ ഇരമ്പി മറിയുന്ന ആഴിത്തിരമാലകൾ. കണ്ണുകൾ പാതി മാത്രമേ തുറക്കാൻ കഴിയുന്നുള്ളൂ. ചുറ്റിനും കുറ്റാകുറ്റിരുട്ട്. പുറത്തെവിടെയോ ഒരു ശ്വാനന്റെ ദയനീയമായ ഓലിയിടൽ. ഏതോ ഭീകരദൃശ്യം കണ്ടതിന്റെ ഭയം ആ ഓലിയിടലിൽ ഉണ്ടായിരുന്നു എന്ന് തോന്നുംവണ്ണം.   അതിന്റെ മറുപടി എന്നോണം എവിടെയോ ഒരു പൂവൻ കോഴിയുടെ കൂവൽ. പട്ടിയുടെ ഓലിയിടലും കോഴിയുടെ കൂവലും ഒരു നിശ്ചിതമായ ഇടവേളയിൽ തുടർന്നുകൊണ്ടേയിരുന്നു. ഈ ശബ്ദങ്ങളേക്കൂടാതെ ചീവീടുകളും തവളകളും ഇടവിട്ട് ഇടവിട്ട് കരഞ്ഞുകൊണ്ടിരുന്നു. ആകെ ഒരു ഭീതിദമായ അന്തരീക്ഷം. ഉള്ളിലെ ഭയം അല്പം ലഘൂകരിക്കാൻ മഹിഷാസുരമർദ്ദിനി സ്തോത്രം ചൊല്ലാൻ അയാൾ ആഗ്...