പോസ്റ്റുകള്‍

സെപ്റ്റംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കയ്ക്കും മധുരം

  ചെറുകഥ കയ്ക്കും മധുരം കായലിന്റെ തീരത്ത് കാറ്റുകൊള്ളാൻ വരുന്നവർക്കു വേണ്ടി ഉണ്ടാക്കിയിട്ടിട്ടുള്ള പഴയ സിമന്റ് ബെഞ്ചിൽ നാരായൺ ത്രിപാഠി വന്നിരുന്നു. സന്ധ്യ മയങ്ങാറായിട്ടും ബെഞ്ചിൽ ചെറുതായ , എന്നാൽ സുഖമുള്ള ചൂടുണ്ട്. ദൂരെ കായലിലേക്ക് നോക്കി. മറുകര കാണാൻ പറ്റാത്തപോലെ ആകാശം നീലയും ചുവപ്പും കലർന്ന നിറമുള്ള ഒരു പരവതാനി കായലിലേക്ക് ഇറക്കിയിരിക്കുകയാണു. പരവതാനിക്കപ്പുറം , വിട്ടുപിരിയാൻ തയ്യാറായി നില്ക്കുന്ന പകലിന്റെ ചുവന്ന കണ്ണീർ എല്ലായിടത്തും പരന്നുകൊണ്ടിരിക്കുന്നു. കൃത്രിമക്കാലുകൾ രണ്ടും ഊരിയെടുത്ത് ബെഞ്ചിന്മേൽ വച്ചിട്ട് രണ്ട് കാൽമുട്ടുകളിലും തടവി. കുറേയധികം ദൂരം നടന്നുവന്നതിന്റെ ക്ഷീണം ഉണ്ടായിരുന്നു. അയാൾ ചുറ്റിനും നോക്കി. മിക്ക ബെഞ്ചുകളിലും ഒന്നും രണ്ടും വീതം ആളുകൾ ഇരിക്കുന്നുണ്ട്. കൂട്ടത്തിൽ ചില യുവമിഥുനങ്ങളും ഉണ്ട്. കുറച്ച് ചെറിയ കുട്ടികൾ കമ്പിവേലിയിൽ പിടിച്ചുനിന്ന് ചെങ്കിരണങ്ങളെ ആവാഹിച്ചുകൊണ്ടിരിക്കുന്ന ലോലവും ശാന്തവുമായ തിരകളുടെ ഭംഗി ആസ്വദിക്കുന്നു.  ഇപ്പോൾ കായൽജലത്തിലേക്ക് മുങ്ങാംകുഴിയിടാൻ ക്രമേണ താഴ്ന്നുകൊണ്ടിരിക്കുന്ന സൂര്യൻ തന്റെ ചുവപ്പുനിറം മുഴുവനും കലക്കി നനുത്ത...

മധുവിന്റെ മരണം, സ്വാഭാവികമോ, അതോ ....

ചെറുകഥ മധുവിന്റെ മരണം, സ്വാഭാവികമോ, അതോ .... 1.വർത്തമാനം അന്ന് കാലത്ത് ആദിത്യമംഗലം ഗ്രാമവാസികൾ ഉണർന്നത് ഒരു മരണവാർത്ത കേട്ടാണ്. മരണമായിരുന്നെങ്കിലും ഒരാൾക്കുപോലും ഞെട്ടലുണ്ടാക്കാത്ത ഒരു വാർത്തയായിരുന്നു എന്നത് വിശേഷിച്ച് പറയേണ്ടിയിരിക്കുന്നു. അതിനു പ്രധാന കാരണം മരിച്ചത് മാതുപിള്ളയുടെ മകൻ മധു ആയതുകൊണ്ടായിരുന്നു. കൂടാതെ മരിച്ച ആൾക്കുവേണ്ടി ദു:ഖിക്കാൻ എവിടെയും ഒരാളുണ്ടായിരുന്നില്ല. രാവിലെ വീടുകളിൽ  പത്രം ഇടുന്ന ഭാസ്ക്കരനാണ് ആ കാഴ്ച്ച കണ്ടത്. റോഡരികിലെ  വീടായിരുന്നതിനാൽ സൈക്കിളിൽ പോകുന്ന ആർക്കും കാണാവുന്ന ഒരു കാഴ്ച്ച. അത് ഭാസ്ക്കരനും കണ്ടു. പത്രവാർത്തകൾ പോലെ തന്നെ നിമിഷങ്ങൾക്കുള്ളിൽ ആ  വാർത്ത ഗ്രാമത്തിൽ മുഴുവനും പരന്നു.  ആ പഴയ വീടിന്റെ വരാന്തയിൽ മധു മരിച്ചു കിടക്കുന്നു. വാർത്ത കേട്ട ചിലരൊക്കെ ഓടിവന്നു. മരിച്ച ആളോടുള്ള സ്നേഹം കൊണ്ടോ അയാൾ മരിച്ചതിലുള്ള ദു:ഖം കൊണ്ടോ അല്ല. വിശേഷിച്ച് ഒരു തൊഴിലും ചെയ്യാനില്ലാതെ നടക്കുന്ന കുറേ ആളുകൾക്ക് വീമ്പുപറയാന്നുള്ള ഒരു അവസരം. ഞാനാണ് ആദ്യം കണ്ടതെന്ന് വരുന്നവരോടെല്ലാം പറഞ്ഞ് സ്വയം സന്തോഷിച്ച് തൃപ്തി അടയാനുള്ള ഒരവസരം. അത്ര  മാത്ര...