സമ്മാനപ്പെട്ടി
മിനിക്കഥ സമ്മാനപ്പെട്ടി മുരളീധരൻ എ പരിക്ഷീണനായി സുകുമാരക്കാരണവർ ഒരു കാൽ ഉമ്മറപ്പടിയിൽ വച്ച് ഉറക്കെ വിളിച്ചു , “ എടീ ജാനകിയേ , ഒരു ഗ്ളാസ് വെള്ളം കൊണ്ടുവായോ” അന്നും പതിവുപോലെ ജോലി തെണ്ടി നടക്കുകയായിരുന്നു. ഒന്നും തരപ്പെടാത്തതിന്റെ ശുണ്ഠിയിൽ കാലുകൾ വലിച്ചുവച്ച് , കുടയും പിടിച്ച് ആവുന്നത്ര വേഗം വീടെത്താനുള്ള തത്രപ്പാടിലായിരുന്നു. അപ്പോഴാണു പിന്നിൽ നിന്ന് “കാർന്നോരേ” എന്നുള്ള വിളി. കേട്ടപ്പോഴേ ആളെ മനസ്സിലായി. സാധാരണ അയാൾ അങ്ങനെ വിളിച്ചാൽ ഒരു നിർവ്വികാരമായ ചിരി മാത്രമായിരുന്നു മറുപടി. മനസ്സിലെ ശുണ്ഠി കാരണമായിരിക്കും , തിരിഞ്ഞു നിന്ന് പറഞ്ഞു , “ എടോ , താൻ എന്നെ അങ്ങനെ വിളിക്കരുത്. എന്റെ പേരു കാർന്നോർ എന്നല്ല. കാരണവർ എന്നാ. അങ്ങനെ വിളിക്കാൻ കഴിയില്ലെങ്കിൽ താൻ എന്നെ സുകുമാരൻ എന്നോ സുകു എന്നോ വിളിച്ചോ. ഇനി മേലിൽ കാർന്നോർ എന്ന് വിളിക്കരുത്”. പിന്നിൽ നടന്നിരുന്നെ സമപ്രായക്കാരനായ ചാക്കോയുടെ മുഖത്ത് വിരിഞ്ഞ ആശ്ചര്യം കാണാൻ നില്ക്കാതെ വീണ്ടും നടന്നു. ജാനകി കൊണ്ടുവന്ന വെള്ളം ആർത്തിയോടെ കുടിച്ച് ഗ്ളാസ് തിരികെക്കൊടുക്കുമ്പോൾ അവളുടെ മുഖത്തെ ചോദ്യഭാവത്തിന്റെ അർത്ഥം അയാൾക്ക് കൃത്യമായി ബോദ്ധ്...