പോസ്റ്റുകള്‍

ഡിസംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വൈരുദ്ധ്യങ്ങൾ

  ചെറുകഥ വൈരുദ്ധ്യങ്ങൾ എ. മുരളീധരൻ സിസിലിയും സൂസനും അടുത്ത സുഹൃത്തുക്കളാണു. വർഷങ്ങളായുള്ള കൂട്ട്. വിവാഹത്തിനു ശേഷവും താമസം അടുത്തടുത്ത വീടുകളിൽ. നഗരത്തിന്റെ തിരക്കുകളില്ലാത്ത ഒരു വില്ല കോമ്പ്ളക്സിൽ. ഇരുവരും ഏതാണ്ട് ഒരേ സമയത്തുതന്നെയായിരുന്നു വീടുകൾ വാങ്ങിയതും താമസത്തിനെത്തിയതും.  മതിലിനപ്പുറത്തും ഇപ്പുറത്തും നിന്ന് മിക്കവാറും എല്ലാ ദിവസവും വിശേഷങ്ങൾ പങ്കുവയ്ക്കും. സിസിലിയുടെ ഭർത്താവ് തോമസ് വാട്ടർ അതോറിട്ടിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ. സൂസന്റെ ഭർത്താവ് ജോസഫ് മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റിൽ സൂപ്രണ്ട്. സിസിലിയുടെ വീട്ടിൽ പലപ്പോഴും ഒച്ചയും ബഹളവും കേട്ടിരുന്നെങ്കിലും ചെറിയ ചെറിയ വഴക്കുകൾ ആണെന്നേ സൂസൻ കരുതിയിരുന്നുള്ളൂ. സിസിലി അതേപ്പറ്റി ഇതേവരെ ഒന്നും പറഞ്ഞിട്ടുമില്ല. സൂസൻ ഒരു ദിവസം ഉച്ച തിരിഞ്ഞ് സിസിലിയുടെ വീട്ടിലെത്തി. നേരിട്ട് കണ്ടിട്ടും സംസാരിച്ചിട്ടും ഒരാഴ്ചയിലധികം ആയിരിക്കുന്നു. കൂടാതെ കഴിഞ്ഞ ദിവസം തോമസിന്റെ ഉറക്കെയുള്ള സംസാരവും കേട്ടിരുന്നു. എന്തായാലും വിവരങ്ങളൊക്കെ അറിയാമെന്ന് കരുതി. സിസിലിയെ കണ്ടതും സൂസനു ഒരു നടുക്കമുണ്ടാവാൻ കാരണമുണ്ടായിരുന്നു. അവളുടെ കവിളിൽ അധികം...